അനുമോദനവും മുഖാമുഖവും സംഘടിപ്പിച്ചു

കക്കാട്: സപ്പോർട്ട് ഫോർ എജുക്കേഷനൽ എംപവർമൻെറ് ആൻഡ്​ ഡവലപ്മൻെറ് (സീഡ്) കണ്ണൂർ കോർപറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുഴാതിയിലെ എട്ട്​ കൗൺസിലർമാർക്കും പള്ളിപ്രം, അതിരകം മേഖലയിലെ രണ്ട് കൗൺസിലർമാർക്കും​ . അഴീക്കോട് ഒരു കോളജ് സ്ഥാപിക്കേണ്ടതി​ൻെറ ആവശ്യകത കൗൺസിലർമാരെ ബോധ്യപ്പെടുത്തി. അധികാര പരിധിയിലുള്ള 42 അംഗൻവാടികളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സമഗ്ര റിപ്പോർട്ട് തയാറാക്കി അടിയന്തര ഇടപെടൽ ഉണ്ടാകണ​െമന്നും സീഡ്​ ആവശ്യപ്പെട്ടു. പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദമായി ഉയർത്തണമെന്നും, കക്കാട് മിനി സ്​റ്റേഡിയം യാഥാർഥ്യമാക്കണമെന്നും, സ്വിമ്മിങ്​ പൂൾ മേൽക്കൂരയിട്ട് ഉപയോഗ യോഗ്യമാക്കണമെന്നും ആവശ്യമുയർന്നു. സീഡ് ചെയർമാൻ ഡോ. വി.സി. സഹീർ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ.ടി.ഒ. മോഹനൻ ഉദ്ഘാടനവും കൗൺസിലർമാർക്കുള്ള അനുമോദനവും നിർവഹിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി മെഡിക്കൽ കോളജുകളിൽ അഡ്മിഷൻ നേടിയ സന അൻസാരി, സൈനബ് റദ എന്നിവർക്കുള്ള അനുമോദനം കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ നിർവഹിച്ചു. പുഴാതി മേഖലയിലെ വിദ്യാഭ്യാസ ശാക്തീകരണവുമായി ബന്ധപ്പെട്ട മേയർക്കുള്ള നിവേദനം സീഡ് ട്രഷറർ കെ.ടി. ഇസ്മായിൽ നൽകി. എല്ലാ കൗൺസിലർമാർക്കും, അവരുടെ വാർഡുകളിലെ വിദ്യാഭ്യാസ പ്രവർത്തനവുമായി ബന്ധപ്പെട്ട നിവേദനവും നൽകി. ചടങ്ങിൽ കോർപറേഷൻ കൗൺസിലർമാരായ അഡ്വ. പി. ഇന്ദിര, എൻ. സുകന്യ ടീച്ചർ, ടി. രവീന്ദ്രൻ, സി. സുനിഷ, വി.പി. അഫ്സില, പനയൻ ഉഷ, എം. ശകുന്തള, പി.കെ. സുമയ്യ, ഇ.ടി. സാവിത്രി, മുസ്ലിഹ് മടത്തിൽ, കക്കാട് മഹല്ല് ആക്ടിങ്​ പ്രസിഡൻറ്​ കുണ്ടുവളപ്പിൽ മൊയ്തീൻ, പാറക്കണ്ടി ഹാഷിം, വി.സി.പി. ഉമ്മർ എന്നിവർ സംബന്ധിച്ചു. ജനറൽ കൺവീനർ കെ. നിഷാദ് സ്വാഗതവും വൈസ് ചെയർമാൻ ഫഹദ് കുണ്ടുവളപ്പിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.