മാസ്ക് വിതരണം നടത്തി

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ രാജ്യപുരസ്കാർ സ്കൗട്സ് ആൻഡ്​​ ഗൈഡ്സ് നിർമിച്ച ആയിരം മാസ്ക് പുതുവത്സരദിനത്തിൽ ട്രൂപ്പ് ലീഡർമാരായ തേജുൽ, അഭയ്, സഞ്ജയ്, അഭിനവ് എന്നിവർ ഹെഡ്മാസ്​റ്റർ എൻ. പത്മനാഭൻ മാസ്​റ്റർക്ക് കൈമാറി. പെരിങ്ങളം ജെ.എച്ച്.ഐ മഹേഷ് കൊളോറ, പി. ബഷീർ, മുഹമ്മദ് കൊട്ടാരത്ത്, സിദ്ദീഖ് കൂടത്തിൽ, റഫീഖ് കാരക്കണ്ടി, റഫീഖ് കക്കംവെള്ളി, കെ.ടി.കെ. റിയാസ്, പി.സി. നൗഷാദ്, സി.കെ. ബഷീർ, ഇ.കെ. അബ്​ദുൽ ജലീൽ, എം.പി. അബ്​ദുൽ കരീം, മജീദ്​ എന്നിവർ സംസാരിച്ചു. സ്കൗട്ട് അധ്യാപകൻ കെ.പി. ശ്രീധരൻ മാസ്​റ്ററുടെ നേതൃത്വത്തിലാണ് സ്കൗട്ട് വിദ്യാർഥികൾ മാസ്ക് നിർമാണത്തിൽ ഏർപ്പെട്ടത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തി​‍ൻെറ ഭാഗമായി നിർമിച്ച പ്രസ്തുത മാസ്കുകൾ പുതിയ സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് സ്കൂളിലെത്തിയ പത്താംതരം വിദ്യാർഥികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.