വിദ്യാലയം അണുവിമുക്തമാക്കി

മാഹി: ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂൾ ക്ലാസുകളും പരിസരവും അണുവിമുക്തമാക്കി. പൊതുപരീക്ഷയെഴുതുന്ന പത്താം ക്ലാസിലെ കുട്ടികൾക്കുള്ള സംശയ നിവാരണ ക്ലാസിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ചാലക്കര സാന്ത്വനം കൂട്ടായ്മയുടെ സഹകരണത്തോടെ ശുചീകരണം നടത്തിയത്. റുബീസ് ചാലക്കര, ഫൈസൽ ഹാജി, ആമിനസ്, ഹിഷാം, ഫൈസൽ, സക്കരിയ പാത്തൂസ്, സലാം തുടങ്ങിയ ചാലക്കര സാന്ത്വനം വളൻറിയർമാരാണ് ക്ലാസ്​മുറികളും വിദ്യാലയ പരിസരവും അണുവിമുക്തമാക്കിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന അധ്യയനത്തിന് സ്കൂൾ കോവിഡ് സെല്ലും മാനേജ്​മൻെറ് കമ്മിറ്റിയും ആവശ്യമായ മറ്റു മുന്നൊരുക്കങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. രക്ഷിതാക്കളിൽനിന്നു സമ്മതപത്രം വാങ്ങിയാണ് കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിക്കുക. ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന വിധത്തിൽ 12 കുട്ടികളാണ് ഓരോ ക്ലാസിലും ഉണ്ടാവുക. വിവിധ കാരണങ്ങളാൽ സ്കൂളിലെത്താനാവാത്ത കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള അധ്യയനം തുടരും. അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.വി. സന്ദീവ്, വിദ്യാലയ മാനേജ്മൻെറ് കമ്മിറ്റി ചെയർമാൻ രൂപേഷ് ബ്രഹ്മം, പ്രധാനാധ്യാപകൻ എം. മുസ്തഫ, പി.എം. വിദ്യാസാഗർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.