ആറളത്ത് കാട്ടാനകളെ തുരത്തൽ വിജയത്തിലേക്ക്

ഫാമിൽ വട്ടമിട്ട 11 കാട്ടാനകളെ കാട്ടിലേക്ക് തുരത്തി കേളകം: ആറളം ഫാമിൽ മാസങ്ങളായി തമ്പടിച്ചിരുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തിവിടാനുള്ള ശ്രമം വിജയത്തിലേക്ക്. ദിവസങ്ങളായി തുടരുന്ന ശ്രമത്തിനൊടുവിൽ 11 കാട്ടാനകളെ വനത്തിലേക്ക് തുരത്തിവിട്ടതായി ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്ന അറിയിച്ചു. ഫാമിൽ അവശേഷിക്കുന്ന ആനകളെയും ഉടൻ തുരത്തുമെന്ന് ദൗത്യത്തിന് നേതൃത്വം നൽകുന്ന വനം വകുപ്പ് അധികൃതർ അറിയിച്ചു. ഫാമി​‍ൻെറ എട്ടാം ബ്ലോക്കിൽ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തെയാണ് 10ാം ബ്ലോക്ക് കോട്ടപ്പാറ ട്രഞ്ച് വഴി വനത്തിലേക്ക് തുരത്തുകയും ഇവ വീണ്ടും മടങ്ങി വരാതിരിക്കാൻ കാവൽ ഏർപ്പെടുത്തുകയും ചെയ്തത്. ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്‌നയുടെ നേതൃത്വത്തിൽ റേഞ്ചർ സോളമൻ, ഡെപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ്, കൊട്ടിയൂർ റേഞ്ച് ഓഫിസർ കെ. ബിനു, റാപിഡ് റസ്പോൺസ് ടീം റേഞ്ചർ ഹരിദാസൻ എന്നിവരടങ്ങുന്ന സംഘമാണ് ആനകളെ വനത്തിലേക്ക് തുരത്തിവിടാനുള്ള ശ്രമത്തിൽ പങ്കെടുക്കുന്നത്. എന്നാൽ, ഫാമി​‍ൻെറ വിവിധ ഭാഗങ്ങളിലായി കുട്ടിയാനകൾ ഉൾപ്പെടെ ആനക്കൂട്ടങ്ങൾ ബാക്കിയുണ്ടെന്ന് പുനരധിവാസ മേഖലയിലെ ജനങ്ങൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.