അധ്യാപനവൃത്തിയിൽനിന്ന്​ സ്വയം വിരമിച്ച് പാനൂർ നഗരസഭ ചെയർമാൻ

പെരിങ്ങത്തൂർ: പാനൂർ നഗരസഭ ചെയർമാൻ വി. നാസർ അധ്യാപനവൃത്തിയിൽനിന്ന്‌ സ്വയം വിരമിച്ചു. മൂന്നുവർഷം ബാക്കിനിൽക്കെയാണ് വിരമിക്കൽ. 31 വർഷമായി ചൊക്ലി ഉപജില്ലയിലെ പുത്തൻപറമ്പ് എം.എൽ.പി സ്കൂൾ അധ്യാപകനായിരുന്നു. നഗരസഭ ചെയർമാൻ പദവിയിലിരിക്കുമ്പോൾ ഏറെസമയം സമൂഹത്തിനായി ചെലവിടാൻ ഇത് വഴിയൊരുക്കുമെന്ന് വി. നാസർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.