'ജോൺ എബ്രഹാമി​െൻറ കയ്യൂർ' ഒടുവിൽ വായനക്കാരിലേക്ക്

'ജോൺ എബ്രഹാമി​ൻെറ കയ്യൂർ' ഒടുവിൽ വായനക്കാരിലേക്ക് സ്വന്തം ലേഖകൻ പയ്യന്നൂർ: ആനുകാലികങ്ങളിൽ ഏറെ ചർച്ച ചെയ്‌ത, നടക്കാതെ പോയ, നാടൻ ചായക്കടകളിലെ വർഷങ്ങൾ നീണ്ട സ്ഥിരംസംവാദ വിഷയമായ കയ്യൂർ സിനിമയെയും കയ്യൂരിനെയും കുറിച്ച്‌ വ്യത്യസ്‌തമായ അനുഭവസാക്ഷ്യത്തിന് പതിറ്റാണ്ടുകൾക്കുശേഷം അക്ഷരഭാഷ. കയ്യൂർ രക്തസാക്ഷി മണ്ഡപത്തിനടുത്ത് എരിഞ്ഞുയരുന്ന അഗ്​നിനാളം ആകാശത്തിലേക്കുയർന്ന്‌ പ്രകാശം പരത്തുന്ന ചന്ദ്രനിൽ എത്തിച്ചേരുന്ന രംഗം മാത്രം ചിത്രീകരിച്ച്‌ അവസാനിപ്പിച്ച കയ്യൂർ സിനിമ സംരംഭവും ജോൺ എബ്രഹാമി​ൻെറ കയ്യൂർ ജീവിതവും പ്രമേയമാക്കി നിരൂപകൻ എൻ. സന്തോഷ്‌ കുമാർ എഡിറ്റ്‌ ചെയ്‌ത 'ജോൺ എബ്രഹാമി​ൻെറ കയ്യൂർ' എന്ന പുസ്‌തകമാണ് വ്യാഴാഴ്ച പ്രകാശിതമായത്. കയ്യൂരി​ൻെറ പ്രക്ഷോഭവഴികളെക്കുറിച്ച്‌ കടന്നുപോയ ഒരു സംരംഭത്തി​ൻെറ ചരിത്രരേഖ പറയുന്ന പുസ്‌തകം പ്രകാശനം ചെയ്‌തത്‌ പൂർത്തിയാകാതെ പോയ സിനിമയുടെ പ്രധാന സംഘാടകരിലൊരാളായ പി.എം. മുരളീധരനാണ്​. രോഗബാധിതനായി പയ്യന്നൂരിലെ വീട്ടിൽ വിശ്രമിക്കുന്ന മുരളീധരൻ കയ്യൂർ സിനിമയുടെ കലാസംവിധായകനും ചിത്രകാരനുമായ മോഹനചന്ദ്രന്‌ നൽകിയാണ്‌ പ്രകാശനം ചെയ്‌തത്‌. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ(എഫ്.എഫ്.എസ്.ഐ) 1980-84 കാലത്തെ സതേൺ റീജനൽ കൗൺസിൽ അംഗമായ മുരളീധരൻ കയ്യൂർ സിനിമ കേരള സംസ്‌കാര ചരിത്രത്തി​ൻെറ ഭാഗമായതെങ്ങനെയെന്ന്‌ ചുരുങ്ങിയ വാക്കുകളിൽ വിശദീകരിച്ചപ്പോൾ 'കെട്ടുപോയ കനലുകൾ' വീണ്ടും ഓർമയിൽ തിളങ്ങുകയായിരുന്നു. എൻ. സന്തോഷ് കുമാർ, റിട്ട. ചെറുവത്തൂർ എ.ഇ.ഒ ടോംസൺ എം. ടോം എന്നിവർ സംസാരിച്ചു. ഒപ്പം ഉഷ മുരളീധരനും ഉണ്ടായിരുന്നു. കവിയൂർ ബാലൻ, ബി. രാജീവൻ, സച്ചിദാനന്ദൻ, എൻ. ശശിധരൻ, എം.ജി.എസ്.‌ നാരായണൻ, കെ.ജെ. ബേബി, കെ.ജി. ശങ്കരപ്പിള്ള, ജോയ്‌ മാത്യു, മധുമാഷ്‌ തുടങ്ങിയവരുടെ തുറന്നെഴുത്തുകളും ജോണി​ൻെറ കയ്യൂർ സിനിമയുടെ തിരക്കഥയുമുണ്ട്‌ പുസ്തകത്തിൽ. ഒപ്പം കയ്യൂരി​ൻെറ ചായക്കടകളിൽ സാധാരണക്കാരിലൊരാളായിയിരുന്ന് ഉച്ചത്തിൽ സംസാരിക്കുകയും നാട്ടിടവഴികളിലൂടെ രക്തസാക്ഷിത്വത്തി​ൻെറ ഓർമകൾ അയവിറക്കി നാട്ടുകാരിലൊരാളായി നടന്നുനീങ്ങുകയും ചെയ്ത ജോണി​ൻെറ അനുഭവസാക്ഷ്യവുംകൂടിയായപ്പോൾ സ്മൃതിയുടെ തീക്കനലുകൾ വീണ്ടും തെളിഞ്ഞുകത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.