സി.പി.​എം ആക്രമണത്തിൽ വെൽഫെയർ പാർട്ടി നേതാക്കൾക്ക്​ പരിക്ക്​

നടുവിൽ: സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിൽ വെൽഫെയർ പാർട്ടി നേതാക്കൾക്ക്​ സാരമായി പരിക്കേറ്റു. ഒടുവള്ളിത്തട്ട് ചെങ്ങറ കോളനിക്ക്​ സമീപത്ത്​ ബുധനാഴ്​ച വൈകീട്ടായിരുന്നു അക്രമം. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി കെ.പി. മുനീർ, ഇരിക്കൂർ നിയോജക മണ്ഡലം ട്രഷറർ സി.എച്ച്​. മൂസാൻ എന്നിവർക്കാണ്​ പരിക്കേറ്റത്​. ഇവരെ തളിപ്പറമ്പ്​ ലൂർദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങറ കോളനി വാസികൾക്ക്​ നേരത്തെ ഭീഷണിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച്​ ഇവർ രാവിലെ ജില്ല കലക്​ടർക്കും ജില്ല പൊലീസ്​ മേധാവിക്കും പരാതി നൽകിയിരുന്നു. ഭീഷണി സംബന്ധിച്ച്​ അന്വേഷിക്കുന്നതിനാണ്​ ഇരുവരും ചെങ്ങറ കോളനിയിൽ എത്തിയത്​. ജില്ല പ്രസിഡൻറ്​ സൈനുദ്ദീൻ കരിവെള്ളൂർ, ജനറൽ സെക്രട്ടറി ഫൈസൽ മാടായി, വൈസ്​ പ്രസിഡൻറ്​ ഷാഹിന ലത്തീഫ്​, ജില്ല സെക്രട്ടറി സി. മുഹമ്മദ്​ ഇംതിയാസ്​ എന്നിവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. സംഭവത്തിൽ ജില്ല പ്രസിഡൻറ്​ സൈനുദ്ദീൻ കരിവെള്ളൂർ പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.