നറുക്കെടുപ്പ്​ തുണച്ചു; കൊട്ടിയൂർ പഞ്ചായത്ത് ഭരണം യു.ഡി.എഫിന്

കൊട്ടിയൂർ: നാടകീയതക്കൊടുവിൽ കൊട്ടിയൂർ പഞ്ചായത്ത് ഭരണസാരഥ്യം നറുക്കെടുപ്പിലൂടെ യു.ഡി.എഫിന്. യു.ഡി.എഫിലെ റോയി നമ്പുടാകവും എൽ.ഡി.എഫിലെ ഉഷ അശോക് കുമാറും തമ്മിലായിരുന്നു മത്സരം. ആദ്യം നടന്ന വോട്ടെടുപ്പിൽ ഇരുകൂട്ടർക്കും ഏഴ് വോട്ട് വീതം തുല്യ വോട്ട് ലഭിച്ചു. തുടർന്നാണ്‌ നറുക്കെടുപ്പ് നടത്തിയത്. കൊട്ടിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് അംഗമാണ് റോയി നമ്പുടാകം. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് എൽ.ഡി.എഫിലെ ഫിലോമിന തുമ്പൻതുരുത്തിയും യു.ഡി.എഫിലെ ഷേർളി പടിയാനിക്കലും തമ്മിലാണ് മത്സരിച്ചത്. വോട്ടിൽ തുല്യത പാലിച്ചതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് 12ാം വാർഡ് അംഗം ലൈസ ജോസ് തടത്തിൽ പി.പി.ഇ കിറ്റ് ധരിച്ചാണ് എത്തിയത്. പേരാവൂർ സബ് രജിസ്​ട്രാർ പി. ദിലീപ് മുഖ്യവരണാധികാരിയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, അസി. സെക്രട്ടറി റെജി പി. മാത്യു തുടങ്ങിയവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.