മട്ടന്നൂരിലെ റവന്യൂ ടവര്‍ ഒരുവര്‍ഷത്തിനകം നാടിനു സമര്‍പ്പിക്കും- മന്ത്രി

മട്ടന്നൂരിലെ റവന്യൂ ടവര്‍ ഒരുവര്‍ഷത്തിനകം നാടിനു സമര്‍പ്പിക്കും -മന്ത്രി മട്ടന്നൂര്‍: മട്ടന്നൂരിലെ റവന്യൂ ടവര്‍ ഒരുവര്‍ഷത്തിനകവും സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി 16 മാസത്തിനകവും നാടിനു സമര്‍പ്പിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ല ട്രഷറിയുടെ പുതിയ കെട്ടിടം ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. നിർമാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട്​ സംസാരിക്കുകയായിരുന്നു മന്ത്രി. ഇരിട്ടി റോഡില്‍ കോടതിക്കുസമീപം സൗജന്യമായി വിട്ടുകിട്ടിയ, പഴശ്ശി ജലസേചന പദ്ധതിയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ സ്ഥലത്താണ് സൂപ്പര്‍ സ്​പെഷാലിറ്റി ആശുപത്രി, ജില്ല ട്രഷറി, മിനി സിവിൽ സ്​റ്റേഷന്‍ എന്നിവ നിർമിക്കുന്നത്. നൂറിലേറെ കിടക്കകളുള്ളതായിരിക്കും ആശുപത്രി. പ്രദേശത്തെ മരങ്ങള്‍ മുറിച്ചുനീക്കുന്നതിന് വനം വകുപ്പി​ൻെറ അനുമതി ലഭിക്കാന്‍ വൈകിയതാണ് നിർമാണത്തില്‍ കാലതാമസം നേരിട്ടതെന്നും മന്ത്രി വ്യക്തമാക്കി. ചെയര്‍പേഴ്‌സൻ അനിത വേണു, വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എം. രതീഷ്, നഗരസഭ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ വി.പി. ഇസ്മായില്‍, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പി. പ്രീജ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. (ഫോട്ടോ- മട്ടന്നൂരിലെ റവന്യൂ ടവര്‍ നിര്‍മാണ പ്രവര്‍ത്തനം വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ വിലയിരുത്തുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.