കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

പയ്യന്നൂർ: വെൽഫെയർ പാർട്ടി പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ.ഐ.സി ജങ്​ഷനിൽ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഏകദിന ഉപവാസം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ സൈനുദ്ദീൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഫൈസൽ മാടായി, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ബ്രിജേഷ് കുമാർ, ഡി.സി.സി അംഗം എം. പ്രദീപ് കുമാർ, മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി കെ.ടി. സഹദുല്ല, മണ്ഡലം പ്രസിഡൻറ്​ എസ്.എ. ശുക്കൂർ ഹാജി, ജമാൽ കടന്നപ്പള്ളി, പി.വി.ഹസൻ കുട്ടി, പി.ടി.പി. സാജിദ, വി.കെ.പി. ഇസ്മാഈൽ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ്​ ടി.കെ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ശിഹാബ് അരവഞ്ചാൽ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.