തളിപ്പറമ്പ് നഗരസഭയെ മുർഷിദയും കല്ലിങ്കിൽ പത്മ്നാഭനും നയിക്കും

തളിപ്പറമ്പ്​: തളിപ്പറമ്പ് നഗരസഭയിൽ യു.ഡി.എഫിലെ മുർഷിദയെ ചെയർമാനായും കല്ലിങ്കിൽ പത്മ്നാഭനെ വൈസ് ചെയർമാനായും തെരഞ്ഞെടുത്തു. ഇത്തവണ രണ്ടു സ്ഥാനത്തേക്കും മൂന്നു മുന്നണിയുടെ സ്ഥാനാർഥികളും മത്സര രംഗത്തുണ്ടായി. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫി​ൻെറ ഒരംഗത്തിന് വൈകി എത്തിയതിനാൽ വോട്ട് ചെയ്യാൻ സാധിച്ചില്ല. യു.ഡി.എഫി​ൻെറ ചെയർമാൻ സ്ഥാനാർഥിയായി മുക്കോല വാർഡിൽനിന്നും വിജയിച്ച ബി. മുർഷിദയെ പി.പി. മുഹമ്മദ് നിസാർ നിർദേശിച്ചപ്പോൾ കോൺഗ്രസിലെ കല്ലിങ്കിൽ പത്മനാഭൻ പിന്താങ്ങി. എൽ.ഡി.എഫി​ൻെറ സ്ഥാനാർഥിയായി സി.പി.എമ്മിലെ ഒ. സുഭാഗ്യത്തെ പി. വത്സല നിർദേശിക്കുകയും ഇ. കുഞ്ഞിരാമൻ പിന്താങ്ങുകയും ചെയ്തു. എൻ.ഡി.എ സ്ഥാനാർഥിയായി ഒ. സുജാതയെ ബി.ജെ.പിയിലെ കെ. വത്സരാജൻ നിർദേശിച്ചപ്പോൾ പി.വി. സുരേഷ് കുമാർ പിന്താങ്ങി. മുർഷിദാബിക്ക് 19 വോട്ടും സുഭാഗ്യത്തിന് 12 വോട്ടും സുജാതക്ക് മൂന്ന് വോട്ടും ലഭിച്ചു. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫി​ൻെറ സ്ഥാനാർഥിയായി കോൺഗ്രസിലെ കല്ലിങ്കിൽ പത്മനാഭനെ കോൺഗ്രസിലെ സി.പി. മനോജ് നിർദേശിക്കുകയും ലീഗിലെ സി. മുഹമ്മദ് സിറാജ് പിന്താങ്ങുകയും ചെയ്തു. എൽ.ഡി.എഫിൽ സി.പി.എമ്മിലെ സി.വി. ഗിരീഷിനെ കെ.എം. ലത്തീഫ് നിർദേശിക്കുകയും പി. ഗോപിനാഥൻ പിന്താങ്ങുകയും ചെയ്തു. എൻ.ഡി.എയിൽ ബി.ജെ.പിയിലെ കെ. വത്സരാജനെ പി.വി. സുരേഷ് കുമാർ നിർദേശിച്ചപ്പോൾ ഒ. സുജാത പിന്താങ്ങി. പത്മനാഭന് 18 വോട്ടും ഗിരീഷിന് 12 വോട്ടും വത്സരാജിന് മൂന്ന് വോട്ടും ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർഥിക്ക് ഒരു വോട്ട് നഷ്​ടമായി. വാർഡ് 13 ഫാറൂഖ് നഗറിലെ എം. സജ്ന അഞ്ച് മിനിറ്റ് താമസിച്ച് എത്തിയതിനാൽ വരണാധികാരി വോട്ട് ചെയ്യാൻ അനുവദിച്ചില്ല. പാളയാട് വാർഡിൽ നിന്നുമാണ് വിജയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.