അവസാന ഘട്ട തെരഞ്ഞെടുപ്പ്​: കുടക്​ ജില്ലയിൽ പോളിങ്​ സമാധാനപരം

വീരാജ്​പേട്ട: കുടക്​ ജില്ലയിലെ പഞ്ചായത്ത്​ തെരഞ്ഞെടുപ്പി​ൻെറ രണ്ടാമത്തെയും അവസാനത്തേതുമായ ഘട്ടത്തിൽ വീരാജ്​പേട്ട താലൂക്കിലെ 35 പഞ്ചായത്തുകളിലെ 370 വാർഡുകളിലേക്കുള്ള വോ​ട്ടെടുപ്പ്​ ഞായറാഴ്​ച സമാധാനപരമായി നടന്നു. 70 മുതൽ 75 ശതമാനം വരെ പോളിങ്​ നടന്നതായി കണക്കാക്കുന്നു. രാവിലെ മുതൽ മന്ദഗതിയിലായിരുന്ന പോളിങ്ങിന്​ ഉച്ചയോടെ വേഗമേറി. സിദ്ധാപുരത്ത്​ രാവിലെ തണുപ്പിനെ വകവെക്കാതെ തോട്ടം തൊഴിലാളികളായ വനിത വോട്ടർമാർ വോട്ടിങ്​ കേന്ദ്രങ്ങളിൽ ക്യൂ നിന്നു. വീരാജ്​പേട്ടക്കടുത്ത അമ്മത്തി, ബിളിഗുരു, തോട്ടംമേഖലയായ പോളിബേട്ട, നലവതൊക്കലു, അരമേരി, കാകോട്ട്​പറമ്പ്​, ​ആർജി ബിട്ടങ്കാല, കല്ലുബാണ, പെരുമ്പാടി എന്നിവിടങ്ങളിൽ കനത്ത പോളിങ്​ നടന്നതായി വിവരം ലഭിച്ചു. മാവോവാദി ഭീഷണിയും വന്യജീവി അക്രമഭീതിയും നിലനിൽക്കുന്ന ബിറുനാണി, പറകട്ടകേരി, മരനകുട്ട, നാഗർഹൊളെ എന്നിവിടങ്ങളിൽ അതീവ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാല്​ ബൂത്തുകളെ റെഡ്​ അലർട്ട്​ ലിസ്​റ്റിൽ പെടുത്തിയിരുന്നു. ചുരുക്കം ചിലയിടങ്ങളിൽ വോട്ടർപട്ടികയിൽ പേരില്ലാത്ത കാരണത്താൽ പ്രശ്​നങ്ങൾ ഉടലെടുത്തെങ്കിലും ഉദ്യോഗസ്​ഥർ ഇടപെട്ട്​ പ്രശ്​നം പരിഹരിക്കുകയായിരുന്നു. 22ന്​ നടന്ന ഒന്നാംഘട്ടം വോ​ട്ടെടുപ്പിൽ മടിക്കേരിയിലേയും സോമവാർപേട്ടയിലേയും 92 പഞ്ചായത്തുകൾക്കുള്ള തെരഞ്ഞെടുപ്പ്​ കഴിഞ്ഞിരുന്നു. വോ​ട്ടെണ്ണൽ ബുധനാഴ്​ചയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.