കുന്നത്തൂരിൽ ഓടച്ചൂട്ടി​െൻറ വെളിച്ചത്തിൽ ഒരു ദിവസത്തെ ഉത്സവരാവ്

കുന്നത്തൂരിൽ ഓടച്ചൂട്ടി​ൻെറ വെളിച്ചത്തിൽ ഒരു ദിവസത്തെ ഉത്സവരാവ് ശ്രീകണ്ഠപുരം: കോടമഞ്ഞും കാടും കൊടുംതണുപ്പും കൈകോർക്കുന്ന കുന്നത്തൂരിൽ ഒരു ദിവസത്തെ ഉത്സവരാവ്. കോവിഡി​ൻെറ പശ്ചാത്തലത്തിലാണ്, ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവം ചുരുക്കി ഒരു ദിവസത്തെ ചടങ്ങിൽ ഒതുക്കിയത്. വ്യാഴാഴ്ച വൈകീട്ട് പാടിയിൽ പ്രവേശിക്കൽ ചടങ്ങ് നടന്നു. താഴെ പൊടിക്കളത്ത് കോമരം പൈങ്കുറ്റി ​െവച്ചശേഷമാണ് പാടിയില്‍ പ്രവേശിക്കൽ ചടങ്ങ് നടന്നത്. അഞ്ചില്ലം അടിയാന്മാര്‍ കളിക്കപ്പാട്ടോടുകൂടി ഇരുവശത്തും ഓടചൂട്ടുപിടിച്ച് തിരുവാഭരണപ്പെട്ടിയും ഭണ്ഡാരങ്ങളും പാടിയിലേക്ക് എഴുന്നള്ളിച്ചു. കരക്കാട്ടിടം വാണവർ എസ്.കെ. കുഞ്ഞിരാമൻ നായനാർ, തന്ത്രി പോർക്കളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരെ പാടിയിലേക്ക് ആനയിച്ചു. വാദ്യമേളങ്ങളും വെടിക്കെട്ടുമായാണ് പാടിയിൽ പ്രവേശിക്കൽ ചടങ്ങ് നടന്നത്. തുടർന്ന് തിരുമുറ്റത്ത് തന്ത്രിയുടെ കാർമികത്വത്തില്‍ കലശപൂജ ഉള്‍പ്പെടെയുള്ള കര്‍മങ്ങള്‍ നടത്തി. കോമരവും ചന്തനും മടപ്പുരക്കുള്ളില്‍ പൈങ്കുറ്റി വെച്ചശേഷം കൊല്ലൻ കങ്കാണിയറയുടെ തൂണില്‍ ഇരുമ്പ് കുത്തുവിളക്ക് തറച്ചു. ഒരു ദിവസമാണ് ചടങ്ങ് നടന്നതെങ്കിലും രാത്രിയിൽ മുത്തപ്പ​ൻെറ നാല് ജീവിത ഘട്ടങ്ങളെ പ്രതിനിധാനംചെയ്​ത്​ പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴീശ്ശന്‍ ദൈവം, തിരുവപ്പന എന്നിവയും പുലർച്ചയോടെ മുത്തപ്പ​ൻെറ അമ്മയായ മൂലം പെറ്റ ഭഗവതി കോലവും കെട്ടിയാടി. ഓടച്ചൂട്ടി​ൻെറ വെളിച്ചത്തിൽ വനാന്തരത്തിൽ മുത്തപ്പ ദർശനമുള്ള ഏക സ്ഥലമാണ് കുന്നത്തൂർ. ഉത്സവം നടക്കേണ്ടിയിരുന്ന ജനുവരി 15 വരെയുള്ള ഒരു മാസക്കാലം പകൽ സമയങ്ങളിൽ ഭക്​തർക്ക് താഴെ പൊടിക്കളത്തും പാടിയിലെ ദേവസ്ഥാനത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനമൊരുക്കാനുള്ള സൗകര്യം ചെയ്​തിട്ടു​െണ്ടന്ന് ട്രസ്​റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.