കാർ മറിഞ്ഞ്​ അപകടം

അഞ്ചരക്കണ്ടി: വേങ്ങാട് കൈതച്ചാലിൽ കാർ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് തലകീഴായ്മറിഞ്ഞ് അപകടം. ഡ്രൈവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. വേങ്ങാട് ഭാഗത്തുനിന്നും കിണവക്കൽ ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ കലുങ്കിലിടിച്ചശേഷം റോഡിൽ തലകീഴായി മറിയുകയായിരുന്നു. കാറോടിച്ചിരുന്ന വേങ്ങാട് സ്വദേശി നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ പൂർണമായും തകർന്നു. വിവരമറിഞ്ഞ് കുത്തുപറമ്പ് ഫയർഫോഴ്സും പൊലീസും സ്​ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.