പാനൂർ ടൗൺ ജങ്​ഷനിൽ ഓയിൽ മറിഞ്ഞു; ഇരുചക്ര വാഹനങ്ങൾ തെന്നിവീണു

പാനൂർ: പാനൂർ ടൗൺ ജങ്​ഷനിൽ വെള്ളിയാഴ്ച വൈകീട്ട്​ കാറിൽ നിന്ന് ഓയിൽ റോഡിലേക്ക് മറിഞ്ഞു. വിവരമറിഞ്ഞ പാനൂർ അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി റോഡിൽ വെള്ളം ചീറ്റി ഓയിൽ ഒഴിവാക്കി. പാനൂർ പൊലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. സ്​റ്റേഷൻ ഓഫിസർ ഒ.കെ. രജീഷ്, ലീഡിങ്​ ഫയർമാൻ വി.കെ. സന്ദീപ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.