കോവിഡ് വാക്‌സിന്‍: ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി

കണ്ണൂർ: കോവിഡ് വാക്‌സിന്‍ ലഭ്യമായാലുടന്‍ വിതരണത്തിനുളള മുന്നൊരുക്കം ജില്ലയില്‍ ആരംഭിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. നാരായണ നായിക്​ അറിയിച്ചു. വാക്‌സിനേഷ​ൻെറ വിവിധ മേഖലകളിലുള്ള പരിശീലന പരിപാടിയും ആരോഗ്യവകുപ്പി​ൻെറ നേതൃത്വത്തില്‍ നടന്നു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഡോ. കെ. നാരായണ നായിക്​ നിര്‍വഹിച്ചു. മൂന്നു ഘട്ടങ്ങളിലായാണ് വാക്‌സിനേഷന്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമായിരിക്കും വാക്‌സിന്‍ നല്‍കുക. ഇതിനായി 22,773 ആരോഗ്യപ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. രണ്ടാംഘട്ടത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുന്‍നിര പ്രവര്‍ത്തകര്‍ക്കും തുടര്‍ന്ന് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ജീവിത ശൈലി രോഗങ്ങളുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും. അടുത്ത ഘട്ടത്തിലാണ് മറ്റെല്ലാ വിഭാഗങ്ങളെയും പരിഗണിക്കുക. വാക്‌സിന്‍ വിതരണത്തിന് എത്തിയാലും നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ജില്ല ആര്‍.സി.എച്ച് ഓഫിസര്‍ ഇന്‍ചാര്‍ജ് ഡോ. ബി. സന്തോഷ്, കോവിഡ് ജില്ല നോഡല്‍ ഓഫിസര്‍ ഡോ. വസു ആനന്ദ്, ജില്ല മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി എന്നിവര്‍ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.