എരഞ്ഞോളി പഞ്ചായത്ത് അംഗങ്ങൾ അധികാരമേറ്റു

തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. 14ാം വാർഡ് മുതിർന്ന അംഗമായ എം. ബാലൻ വരണാധികാരിയായ തലശ്ശേരി തഹസിൽദാർ (റവന്യൂ റിക്കവറി) വി.ഇ. ഷെർലി മുമ്പാകെ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് എം. ബാലൻ മുമ്പാകെ വാർഡ് ക്രമത്തിൽ മറ്റംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ, ടി.പി. ശ്രീധരൻ, സുധീർ ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.എം. മാത്യു സ്വാഗതവും അസി. സെക്രട്ടറി പി.കെ. ശശീന്ദ്രൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.