തെരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണം

ചൊക്ലി: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഇടതുപക്ഷ പ്രതിനിധികൾക്ക് ഒളവിലം മേക്കര വീട്ടിൽ താഴെ​ സ്വീകരണം നൽകി. ജില്ല പഞ്ചായത്ത് പന്ന്യന്നൂർ ഡിവിഷനിൽനിന്ന്​ വിജയിച്ച ഇ. വിജയനും ചൊക്ലി പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും വിജയിച്ചവർക്കുമാണ് സ്വീകരണം നൽകിയത്. ഒളവിലത്ത് നടന്ന സ്വീകരണ സമ്മേളനം സി.പി.എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്​ദുല്ല ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. വിശ്വൻ അധ്യക്ഷത വഹിച്ചു. കെ.പി. വിജയൻ, വി.കെ. രാകേഷ്, വി. ഉദയൻ, പി.കെ. മോഹനൻ, കെ.ടി.കെ. പ്രദീപൻ, വൈ. ചിത്രൻ എന്നിവർ സംസാരിച്ചു. കാഞ്ഞിരത്തിൻകീഴിൽനിന്ന്​ ആഹ്ലാദ പ്രകടനമായാണ് ജനപ്രതിനിധികളെ സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.