സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റു

കേളകം: പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ബ്ലോക്ക് പഞ്ചായത്ത്ഹാളിൽ നടന്നു. മുതിർന്ന അംഗം കൊട്ടിയൂർ ഡിവിഷനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇന്ദിര ശ്രീധരന് മുഖ്യ വരണാധികാരിയും ജില്ല ലേബർ ഓഫിസറുമായ എം. മനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പേരാവൂർ പഞ്ചായത്തിൽ മുതിർന്ന അംഗം കോട്ടുമങ്ങ വാർഡിൽനിന്നുള്ള ജോസ് ആൻറണിക്ക് വരണാധികാരിയും പാനൂർ സബ് രജിസ്ട്രാറുമായ പി. പ്രഭാകരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 12ാം വാർഡിൽനിന്നുള്ള അംഗം എം. ഷൈലജ ടീച്ചർക്ക് കോവിഡ് പോസിറ്റിവായതിനാൽ പി.പി.ഇ കിറ്റ് ധരിച്ച് ഏറ്റവും അവസാനമായാണ് സത്യപ്രതിജ്ഞ ചെയ്തത്. കൊട്ടിയൂരിൽ വരണാധികാരിയും പേരാവൂർ സബ് രജിസ്ട്രാറുമായ എം.എൻ. ദിലീപ് മാടത്തുംകാവ്, വാർഡിൽനിന്നുള്ള അംഗം പി.സി. തോമസ് പൊട്ടനാലിക്കലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കേളകത്ത് ഇല്ലിമുക്ക് വാർഡിൽനിന്നുള്ള അംഗം മനോഹരൻ മരാടിക്ക് വരണാധികാരിയും മട്ടന്നൂർ എ.ഇ ഓഫിസ് സീനിയർ സൂപ്രണ്ടുമായ വി.വി. സതിയും കണിച്ചാറിൽ നെല്ലിക്കുന്ന് വാർഡിൽനിന്നുള്ള തോമസ് വടശ്ശേരിക്ക് വരണാധികാരിയും കതിരൂർ സബ് രജിസ്ട്രാറുമായ വി. ബീനയും സത്യവാചകം ചൊല്ലിക്കൊടുത്തു. കോളയാടിൽ പാടിപ്പറമ്പിൽനിന്നുള്ള അംഗം കെ.വി. ജോസഫിന് വരണാധികാരിയും ജില്ല അഗ്രിക്കൾചർ അസി. എക്‌സി. എൻജിനീയറുമായ സുധീർ നാരായണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഴക്കുന്നിൽ ഗ്രാമം വാർഡിൽനിന്നുള്ള സി.കെ. ചന്ദ്രന് വരണാധികാരിയും തലശ്ശേരി ഉപജില്ല വ്യവസായ ഓഫിസറുമായ ഇ.ആർ. നിതിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാലൂർ പഞ്ചായത്തിൽ മരുവഞ്ചേരി വാർഡിൽനിന്നുള്ള കാഞ്ഞിരോളി രാഘവൻ മാസ്​റ്റർക്ക് വരണാധികാരിയും പേരാവൂർ അഗ്രിക്കൾചർ അസി. ഡയറക്ടറുമായ പി. രാജശ്രീ സത്യവാചകം ചൊല്ലിക്കൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.