ആന്തൂരിലെ അക്രമത്തിൽ ബി.ജെ.പിക്ക് പങ്കില്ലെന്ന്​

തളിപ്പറമ്പ്: ആന്തൂർ നഗരസഭയിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തി​ൻെറ വീട്​ ആക്രമിച്ച സംഭവത്തിൽ ബി.ജെ.പിക്ക് പങ്കില്ലെന്ന് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി. ആന്തൂരിൽ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ ചില സംഭവങ്ങൾ ബി.ജെ.പിയുടെ തലയിൽ കെട്ടി​െവച്ച് സമാധാനം തകർക്കാൻ നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും യോഗം അറിയിച്ചു. മണ്ഡലം പ്രസിഡൻറ്​ പി. സുദർശനൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ പി. ബാലകൃഷ്ണൻ മാസ്​റ്റർ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എ.പി. ഗംഗാധരൻ, ടി.ടി. സോമൻ, കെ. രവീന്ദ്രൻ, രമേശൻ ചെങ്ങുനി, അഡ്വ. കെ.കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.