മുസ്​ലിം ലീഗിൽനിന്ന് പുറത്താക്കി

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥികളെ പരാജയപ്പെടുത്തുന്നതിന് ശ്രമിക്കുകയും പ്രവർത്തിക്കുകയും ചെയ്ത കാസർകോട് നിയോജക മണ്ഡലം മധൂർ പഞ്ചായത്തിലെ മൻസൂർ അറന്തോട് (പ്രസിഡൻറ്, ലീഗ് മധൂർ പഞ്ചായത്ത് നാലാം വാർഡ്), മുഹമ്മദ് മുട്ടത്തോടി (പ്രസിഡൻറ്, ലീഗ് മധൂർ പഞ്ചായത്ത് ആറാം വാർഡ്), അസീസ് ഹിദായത്ത് നഗർ (ജനറൽ സെക്രട്ടറി, ലീഗ് മധൂർ പഞ്ചായത്ത് ആറാം വാർഡ്, വൈസ് പ്രസിഡൻറ് മുസ്​ലിം യൂത്ത് ലീഗ് കാസർകോട് നിയോജക മണ്ഡലം), യു. സഹദ് ഹാജി (ലീഗ് സംസ്ഥാന കൗൺസിലർ), പി.എൻ.എ. ഖാദർ (വൈസ് പ്രസിഡൻറ്, ലീഗ് മധൂർ പഞ്ചായത്ത് 18ാം വാർഡ്), ഇസ്മായിൽ നാഷനൽ നഗർ (ലീഗ് മധൂർ പഞ്ചായത്ത് കൗൺസിലർ), ബഷീർ മീപ്പുഗിരി (ലീഗ് മധൂർ പഞ്ചായത്ത് പ്രവർത്തക സമിതി അംഗം) എന്നിവരെ പാർട്ടിയുടെ ഭാരവാഹിത്വത്തിൽനിന്ന് നീക്കംചെയ്തതായി മുസ്​ലിം ലീഗ് ജില്ല കമ്മിറ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.