കോൺഗ്രസ് പ്രവർത്തകർക്കുനേരെ ആക്രമണം

പാനൂർ: പൊയിലൂർ മേഖലയിൽ കോൺഗ്രസ് പ്രവർത്തകർക്കുനേരെ വ്യാപക ആക്രമണം. സംഭവത്തിന്​ പിന്നിൽ ബി.ജെ.പിയാണെന്ന്​ നേതാക്കൾ ആരോപിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് ഞായറാഴ്​ച വിളക്കോട്ടൂരിൽ കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പിനുശേഷം പൊയിലൂർ, വിളക്കോട്ടൂർ പ്രദേശങ്ങളിൽ നിരവധി കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്‌. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ രഹ​ൻെറ വീട് ആക്രമിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ കടയുടെ ഷട്ടറിൽ ടാറൊഴിച്ചു. കട തുറക്കാനെത്തിയ പ്രവർത്തകരെ ആക്രമിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയാറമ്പ്രത്ത് സജിലേഷ്, സായന്ത് എന്നിവർക്ക്​ മർദനമേറ്റു. ഇവരെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിളക്കോട്ടൂരിൽ ബി.ജെ.പി ഭീകരത സൃഷ്​ടിക്കുകയാണെന്ന് സ്ഥലം സന്ദർശിച്ച ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.