ഇരിട്ടി പുതിയ പാലം: ട്രാഫിക് സർക്കിൾ നിർമാണം തുടങ്ങി

ജനുവരിയോടെ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ ഇരിട്ടി: പുതിയ പാലത്തി‍ൻെറ മൂന്നാമത്തെ സ്​പാനി‍ൻെറ വാർപ്പ് പൂർത്തിയായതോടെ അനുബന്ധജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പാലത്തി​ൻെറ മുകളിലെ കൈവരികളുടെ പണി ഏതാണ്ട് പൂർത്തിയായി. ഇരുഭാഗത്തുനിന്നും പാലത്തിലേക്ക് പ്രവേശിക്കുന്ന റോഡുകളും ഉടൻ പൂർത്തിയാവും. പാലം ജങ്ഷനിൽ പായം പഞ്ചായത്തി​ൻെറ അധീനതയിലുള്ള ഭാഗത്ത് ട്രാഫിക് സർക്കിൾ പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്​. ജനുവരിയോടെ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. തലശ്ശേരി വളവുപാറ കെ.എസ്.ടി.പി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് ഇരിട്ടിയിൽ പുതിയ പാലം നിർമിക്കുന്നത്. രണ്ടു റീച്ചുകളായി നിർമിക്കുന്ന റോഡി​ൻെറ രണ്ടാമത്തെ റീച്ചിൽ പെട്ട കളറോഡ് മുതൽ കൂട്ടുപുഴ വളവുപാറ വരെയുള്ള പാതയിലാണ് ഇരിട്ടി പാലം വരുന്നത്. കളറോഡ് മുതൽ കൂട്ടുപുഴ വരെയുള്ള റോഡ്​ പ്രവൃത്തി പൂർണമായി. എന്നാൽ, ഇതിൽ പെടുന്ന കൂട്ടുപുഴ പാലം പ്രവൃത്തി മൂന്നുവർഷമായി തടസ്സപ്പെട്ടു കിടക്കുകയാണ്. കർണാടക വനം വകുപ്പി​ൻെറ തടസ്സവാദമാണ് പാലം പണി തടസ്സപ്പെടാൻ കാരണം. കഴിഞ്ഞ മേയ് 30ന് മുമ്പ്​ തീരേണ്ട ഇരിട്ടി പാലം പ്രവൃത്തി കോവിഡ്​ വ്യാപനവും ലോക്​ഡൗണും മൂലം നീളുകയായിരുന്നു. പാലത്തി​ൻെറ ഉപരിതല വാർപ്പും അനുബന്ധപ്രവൃത്തിയും ഏറക്കുറെ പൂർത്തിയായി. പായം ഭാഗത്തെ ട്രാഫിക് സർക്കിൾ നിർമാണ പ്രവൃത്തിയാണ് ഇപ്പോൾ ദ്രുതഗതിയിൽ നടക്കുന്നത്. പുതിയ പാലം വരുന്നതോടെ പഴയ സർക്കിൾ വിപുലീകരിച്ചില്ലെങ്കിൽ ഗതാഗതക്കുരുക്കും അപകട സാധ്യതയും ഉണ്ടാകാൻ ഇടയുണ്ടെന്ന കെ.എസ്.ടി.പി വിദഗ്ധ സംഘത്തി​ൻെറ അനുമാനത്തെ തുടർന്നാണ് ട്രാഫിക് സർക്കിൾ പുനർ നിർമിക്കാൻ തീരുമാനിച്ചത്. ഇതിനായി കൂടുതൽ സ്ഥലം വേണ്ടിവരുമെന്ന കണ്ടെത്തലിനെ തുടർന്നു പാലത്തോട് ചേർന്ന്​ നാലു സ്വകാര്യ വ്യക്തികളിൽനിന്നായി 1.32 ഏക്കർ ഭൂമി ഏറ്റെടുത്തു. 100 മീറ്ററിലധികം ഉയരം വരുന്ന ചെങ്കുത്തായ കുന്ന് ഇടിച്ച് തട്ടുകളാക്കി തിരിച്ചാണ് പാതയും ട്രാഫിക് സർക്കിളും നിർമിക്കുന്നത്. ഇതി​ൻെറ നിർമാണ പ്രവൃത്തി കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇതിനെ തുടർന്ന് വൻ ഗതാഗത തടസ്സമാണ് ഇപ്പോൾ പാലത്തിലേക്ക് പ്രവേശിക്കുന്ന മൂന്നു റോഡുകളിലും അനുഭവപ്പെടുന്നത്. 10 ദിവസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനാകുമെന്നും ജനുവരി മധ്യത്തിനകം പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാനാകുമെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.