ലോക അറബിഭാഷ ദിനം ആചരിച്ചു

മാഹി: ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ അറബിഭാഷ ക്ലബി​ൻെറ ആഭിമുഖ്യത്തിൽ . യുവ അറബി പണ്ഡിതനും അധ്യാപകനുമായ വി.പി. മുഹമ്മദ് അൻസാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം. മുസ്തഫ അധ്യക്ഷത വഹിച്ചു. അറബിഭാഷ ക്ലബ് കോഓഡിനേറ്റർ എം.വി. സീനത്ത് സ്വാഗതവും ആമിന ഇറം നന്ദിയും പറഞ്ഞു. തുടർന്ന് മുഹമ്മദ് റമീസ്, നഫീല നൈനവ് നൂറിൻ, സന ഫെമിന, നത റഹീസ്, വാസിഫ് സിറാജ്, റയഫാത്തിമ, നദ, സിയ മുനവർ, ഇസ ആയിഷ തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.