കർഷക സമരത്തിന് ഐക്യദാർഢ്യം

പയ്യന്നൂർ: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കേരളത്തിലെ മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകരുടെ തീരുമാനം. സമരത്തെ പിന്തുണക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വെള്ളിയാഴ്ച ചേർന്ന യോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരള നിയമസഭ പ്രത്യേക സമ്മേളനം വിളിച്ച്​ പ്രമേയം പാസാക്കണമെന്ന ആവശ്യം യോഗത്തിലുയർന്നു. ടി. ജോൺ, എൻ. സുബ്രഹ്മണ്യൻ, പ്രഫ. കുസുമം ജോസഫ് (എൻ.എ.പി.എം കോഓഡിനേറ്റർ), കെ. അജിത, സി.ആർ. നീലകണ്ഠൻ, എം. ഗീതാനന്ദൻ, സണ്ണി എം. കപിക്കാട്, ആർ. ശ്രീധർ, വിജയരാഘവൻ ചേലിയ, തോമസ് കളപ്പുര, ജാക്സൺ പൊള്ളയിൽ, കെ.പി. ഇല്യാസ്, ജഗദീഷ് കളത്തിൽ, പങ്കജാക്ഷൻ തുടങ്ങിയവർ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.