വിമത പ്രവർത്തനം; ചെങ്ങളായിയിൽ ആറ് കോൺഗ്രസുകാരെ പുറത്താക്കി

ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്ത് മൂന്നാം വാർഡായ പയറ്റ്യാലിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ വിമതപ്രവർത്തനം നടത്തിയ ആറുപേരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി അറിയിച്ചു. എ.സി. ജേക്കബ്, പി.വി. നാരായണൻ, എ.ജെ. യാക്കൂബ്, എടയത്ത് സുരേഷ്, എടയത്ത് പ്രകാശൻ, എൻ.ജെ. ജോബ് എന്നിവരെയാണ് പുറത്താക്കിയത്. ഇതുസംബന്ധിച്ച കത്ത് ഡി.സി.സി പ്രസിഡൻറ്​ ചുഴലി മണ്ഡലം പ്രസിഡൻറ്​ പി. ബാലകൃഷ്ണന് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.