നിലാമുറ്റം മഖാം ഉറൂസ് തുടങ്ങി

ഇരിക്കൂർ: 10 ദിവസം നീളുന്ന നിലാമുറ്റം മഖാം ഉറൂസിന് തുടക്കമായി. മഖാം പരിസരത്ത് റഹ്മാനിയ ദർസ് മാനേജിങ്​ കമ്മിറ്റി പ്രസിഡൻറ്​ കെ.ടി. സിയാദ് ഹാജി പതാക ഉയർത്തിയതോടെയാണ് ഉറൂസ് തുടക്കമായത്. അസ്​ലം തങ്ങൾ കണ്ണൂർ ഉദ്ഘാടനം ചെയ്തു. അബ്​ദുറസാഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അബ്​ദുല്ല ഹാജി ബ്ലാത്തൂർ, കെ. അബ്​ദുസലാം ഹാജി, പി.എം. ഉമ്മർ കുട്ടി ഹാജി, കെ.കെ. അബ്​ദുറസാഖ്, അബ്​ദുൽ ജബ്ബാർ ഹാജി, പി.കെ. അബൂബക്കർ ഹാജി ബ്ലാത്തൂർ എന്നിവർ സംസാരിച്ചു. കെ.പി. അബ്​ദുൽ അസീസ് മാസ്​റ്റർ സ്വാഗതവും കെ. മൻസൂർ മാസ്​റ്റർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.