ആന്തൂരി​െൻറ മണ്ണ് ചുവന്നുതന്നെ

ആന്തൂരി​ൻെറ മണ്ണ് ചുവന്നുതന്നെ വീണ്ടും പ്രതിപക്ഷമില്ലാത്ത നഗരസഭയായി ആന്തൂർ തളിപ്പറമ്പ്: ആന്തൂരിൽ രണ്ടാം തവണയും പ്രതിപക്ഷത്തിന് സീറ്റില്ല. ആന്തൂരി​ൻെറ ചുവപ്പിന് മങ്ങലേൽപിക്കാൻ യു.ഡി.എഫിനോ ബി.ജെ.പിക്കോ സാധിച്ചില്ല. ആകെയുള്ള 28 സീറ്റിൽ മത്സരം നടന്ന 22 സീറ്റും ഇടതുപക്ഷം വിജയിച്ചു. നേരത്തേ ആറ് വാർഡിൽ സി.പി.എം എതിരില്ലാ​െത ജയിച്ചിരുന്നു. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത നഗരസഭയെന്ന പേരുദോഷം മാറ്റാൻ യു.ഡി.എഫും ബി.ജെ.പിയും കഠിനമായി പ്രവർത്തിച്ചെങ്കിലും ഒരാളെപോലും ജയിപ്പിക്കാനായില്ല. യു.ഡി.എഫിൽ കോൺഗ്രസ് 11 വാർഡിലും ലീഗ് അഞ്ചിലും ഫോർവേഡ് ബ്ലോക്ക് രണ്ടിടത്തും സി.എം.പി ഒരു വാർഡിലുമാണ് മത്സരിച്ചത്. ഇതിൽ ലീഗ് മത്സരിച്ച അയ്യങ്കോൽ വാർഡിൽ വിജയപ്രതീക്ഷ പുലർത്തിയിരുന്നെങ്കിലും 213 വോട്ടിന് സി.പി.എം വിജയിക്കുകയായിരുന്നു. 11 വാർഡിൽ മത്സരിച്ച ബി.ജെ.പിയാവട്ടെ കടമ്പേരിയിലും ധർമശാലയിലും വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, കടമ്പേരിയിൽ 187 വോട്ടിനും ധർമശാലയിൽ 285 വോട്ടിനും സി.പി.എം വിജയിച്ചു. എൽ.ഡി.എഫ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്ന പി. മുകുന്ദൻ നാലാം വാർഡായ മുണ്ടപ്രത്തുനിന്ന്​ കോൺഗ്രസിലെ എ. ഉണ്ണികൃഷ്ണനെ 333 വോട്ടിനു തോൽപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.