തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫിന്

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇത്തവണയും എൽ.ഡി.എഫിനുതന്നെ. ആകെയുള്ള 16ൽ 10 സീറ്റുകൾ എൽ.ഡി.എഫും ആറ് സീറ്റുകൾ യു.ഡി.എഫും നേടി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് ഏഴും സീറ്റുകളാണുണ്ടായിരുന്നത്. ഇത്തവണ ഒരു സീറ്റ് കൂടി അധികം നേടാൻ എൽ.ഡി.എഫിനായി. ചുഴലി, തേർത്തല്ലി ഡിവിഷനുകൾ എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. ചുഴലിയിൽ സി.പി.എമ്മിലെ എൻ. നാരായണനും തേർത്തല്ലിയിൽ പി.എം. മോഹനനുമാണ് വിജയിച്ചത്. ചെങ്ങളായി ഡിവിഷൻ യു.ഡി.എഫും പിടിച്ചെടുത്തു. ഇവിടെ മുതിർന്ന കോൺഗ്രസ് നേതാവ് കൊയ്യം ജനാർദനനാണ് വിജയിച്ചത്. ബ്ലോക്ക് പ്രസിഡൻറ്​ സ്ഥാനത്തേക്ക് എൽ.ഡി.എഫ് പരിഗണിക്കുന്ന സി.എം. കൃഷ്ണൻ കുറ്റ്യേരി ഡിവിഷനിൽനിന്ന്​ വിജയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.