മാലൂരിൽ ബോംബേറ്

ഉരുവച്ചാൽ: മാലൂർ നിട്ടാറമ്പിൽ മണപ്പാട്ടി സുരേന്ദ്ര​ൻെറ കച്ചവട സ്ഥാപനത്തിനും വീടിനും നേരെ തിങ്കളാഴ്​ച രാത്രി 11.15ഒാടെ ബോംബേറ്​ നടന്നു. സുരേന്ദ്രനും ഭാര്യ ഉഷയും കച്ചവടസ്ഥാപനത്തി​ൻെറ മുകളിലെ നിലയിലുള്ള ഓടുമേഞ്ഞ വീട്ടിലാണ് താമസിക്കുന്നത്. സുരേന്ദ്ര​ൻെറ ഭാര്യ യു.ഡി.എഫ് സ്ഥാനാർഥിക്കൊപ്പം പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാണ് ബോംബേറിന് കാരണമെന്ന് പറയുന്നു. മാലൂർ പൊലീസിൽ പരാതി നൽകി. ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി, നേതാക്കളായ കാഞ്ഞിരോളി രാഘവൻ, പാറ വിജയൻ, ടി. അബ്​ദുൽ ലത്തീഫ്, പി. അജയകുമാർ, കാരായി പ്രസാദ്, സ് ഥാനാർഥികളായ എം. ശ്രീജ, എൻ. സഹദേവൻ, കെ. ഷൈന, വി. നുസ്രത്ത് എന്നിവർ സംഭവസ്ഥലത്തെത്തി. വൈകീട്ട്​ മാലൂർ കോൺഗ്രസ് ഓഫിസ് പരിസരത്തുനിന്ന്​ പ്രതിഷേധ പ്രകടനവും നിട്ടാറമ്പിൽ പൊതുയോഗവും നടത്തി. പൊതുയോഗം ഡി.സി.സി ജനറൽ സെക്രട്ടറി സത്യൻ നരവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ പാറ വിജയൻ അധ്യക്ഷത വഹിച്ചു. എം.ജെ. പാപ്പച്ചൻ, കെ.വി. ജയചന്ദ്രൻ, പി. അജയകുമാർ, മാലൂർ പി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.