മദ്യം പിടികൂടി

പേരാവൂർ: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 36 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യം പേരാവൂർ എക്സൈസ് സംഘം പിടികൂടി. തോലമ്പ്ര സ്വദേശികളായ കെ. സജിത്ത് (38), എം. പ്രമോദ് കുമാർ (43)എന്നിവരെയാണ് ഓട്ടോറിക്ഷ സഹിതം അറസ്​റ്റുചെയ്തത്. എക്സൈസ് പ്രിവൻറിവ് ഓഫിസർ എം.പി. സജീവ​ൻെറ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ കെ. ഉമ്മർ, ഇ.സി. ദിനേശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.എം. ജയിംസ്, വി.എൻ. സതീഷ്, എ.എൻ. ബിനീഷ്, എക്സൈസ് ഡ്രൈവർ എം. ഉത്തമൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.