ബൂത്ത് ഏജൻറിനെ മർദിച്ചു

ഉൗരത്തൂർ: പടിയൂർ പഞ്ചായത്ത് നാലാം വാർഡ് ഊരത്തൂരിലെ യു.ഡി.എഫ് ബൂത്ത് ഏജൻറിനെ മർദിച്ചതായി പരാതി. ആലത്തുപറമ്പ് വയോജന വിശ്രമ കേന്ദ്രത്തിലെ പോളിങ് ബൂത്തിലെ യു.ഡി.എഫ് ബൂത്ത് ഏജൻറ് തായിക്കുണ്ടം ആയിത്താനത്ത് തങ്കച്ചൻ മാത്യുവിനെയാണ് സി.പി.എം പ്രവർത്തകർ മർദിച്ചത്​. പരിക്കേറ്റ തങ്കച്ചൻ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. വൈകീട്ട് ലഘുഭക്ഷണം കഴിച്ച് തിരികെ ബൂത്തിലേക്ക് മടങ്ങുമ്പോൾ സി.പി.എം പ്രവർത്തകർ ചേർന്ന് മർദിക്കുകയായിരുന്നെന്ന് തങ്കച്ചൻ പറഞ്ഞു. തങ്കച്ചനെ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.