ബോംബ് സ്ഫോടനം; നേതാക്കൾ സന്ദർശിച്ചു

തളിപ്പറമ്പ്: ആന്തൂർ 23ാം വാർഡ് ബി.ജെ.പി സ്ഥാനാർഥി വേലിക്കാത്ത് സുരേഷി​ൻെറ വീടിനുനേരെ ബോംബേറ് നടന്നത്​ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. വീടി​ൻെറ കാർ പോർച്ചിന് മുകളിലേക്ക് ബൈക്കിലെത്തിയ രണ്ടുപേർ ബോംബ് എറിഞ്ഞതായാണ് ബി.ജെ.പി നൽകിയ പരാതിയിൽ പറയുന്നത്. തളിപ്പറമ്പ് പൊലീസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ബോംബേറുണ്ടായത്. സ്ഥാനാർഥിയും മറ്റൊരാളും വീടിന് സമീപത്ത് സംസാരിച്ചുനിൽക്കെയായിരുന്നു അക്രമം നടന്നത്. ആന്തൂരിലെ ബൂത്തുകളിൽ കള്ളവോട്ട് വ്യാപകമായി നടത്താൻ സാധിക്കാത്തതി​ൻെറ ജാള്യം മറക്കാനാണ് സി.പി.എമ്മുകാർ ബോംബെറിഞ്ഞതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം. രഞ്ജിത്ത് പറഞ്ഞു. സ്ഥാനാർഥിയെയടക്കം പോളിങ്​ ബൂത്തിലിരിക്കാൻ സി.പി.എം നേതാക്കൾ അനുവദിച്ചില്ലെന്നും മുതിർന്ന നേതാക്കളുടെ അനുവാദത്തോടുകൂടിയാണ് പല സ്ഥലങ്ങളിലും അക്രമങ്ങൾ നടന്നതെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു. സംസ്ഥാന നിർവാഹക സമിതി അംഗം എ.പി. ഗംഗാധരൻ, പി.വി. ലിജേഷ്, കെ.വി. ലക്ഷ്മണൻ, കെ. രവീന്ദ്രൻ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു. സുരേഷി​ൻെറ വീട്ടിൽ കണ്ണൂരിൽനിന്നെത്തിയ ബോംബ് -ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. വീടി​ൻെറ ടെറസിൽ വീണ് പൊട്ടിയത് ഉഗ്രശേഷിയുള്ള സ്​റ്റീൽ ബോംബാണെന്ന് സ്ക്വാഡ് എസ്.ഐ ശശീന്ദ്രൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.