ബി.ജെ.പി സ്ഥാനാർഥിയുടെ വീടിനുനേരെ ബോംബേറ്

തളിപ്പറമ്പ്​: ബി.ജെ.പി സ്ഥാനാർഥിയുടെ വീടിനുനേരെ ബോംബെറിഞ്ഞു. ആന്തൂർ നഗരസഭ 23ാം വാർഡ് (സി.എച്ച്​ നഗർ) സ്ഥാനാർഥി മോറാഴയിലെ വേലിക്കാത്ത് സുരേഷി​ൻെറ വീടിനുനേരെയാണ് ബോംബെറിഞ്ഞത്. തിങ്കളാഴ്​ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. വീട്ടുവളപ്പിൽ വീണ് പൊട്ടിയതിനാൽ ആളപായമുണ്ടായില്ല. സി.പി.എമ്മുകാരാണ് സംഭവത്തിനു പിന്നിലെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.