ശ്രദ്ധേയമായി ഹരിത ബൂത്ത്​

കൂത്തുപറമ്പ്: നഗരസഭയിലെ നരവൂർ സൗത്ത് എൽ.പി സ്കൂളിലെ ഹരിത ബൂത്ത് ശ്രദ്ധേയമായി. ശുചിത്വമിഷ​ൻെറ ഭാഗമായി ഹരിത പ്രോട്ടോകോൾ പാലിച്ച് വേറിട്ട കാഴ്ചകളാണ് ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. നഗരസഭയിലെ 28 ബൂത്തുകളിലും ഹരിതമിഷ​ൻെറ നിർദേശപ്രകാരം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിൽ രണ്ടു മാതൃക ബൂത്തുകളും ഒരു മത്സര ബൂത്തുമാണുള്ളത്. കുരുത്തോലകളും ഇലകളുംകൊണ്ട് നിർമിച്ച കവാടവും പുൽപ്പായകളിലും ഇലകളിലും കുറിച്ചിട്ട കോവിഡ് നിർദേശങ്ങളും സൂചകങ്ങളും ഇവിടെ കാണാം. പ്ലാസ്​റ്റിക്കുകളും കടലാസുകളും വേർതിരിച്ച് നിക്ഷേപിക്കാൻ ഓലയിൽ മെടഞ്ഞ കൊട്ടകളും ഇവിടെ തയാറാക്കിയിട്ടുണ്ട്. പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ബൂത്തുകൾ ഒരുക്കിയിരിക്കുന്നതെന്ന് നഗരസഭ അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.