പരാതികൾ പൊലീസിൽ പറയാം

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ പൊലീസ് കണ്‍ട്രോള്‍ റൂമി‍ൻെറ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്കും രാഷ്​ട്രീയ പാര്‍ട്ടികള്‍ക്കും ഉപയോഗപ്പെടുത്താം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതു പരാതികളും കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് അറിയിക്കാം. 9497964143, 9497964292, 9497926030 എന്നീ നമ്പറുകളില്‍ കൺട്രോൾ റൂം സേവനം ജില്ല പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും ലഭ്യമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ ഏതു തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപെട്ടാലും വിവരങ്ങള്‍ അറിയിച്ചാല്‍ ഉടൻ പൊലീസ് നടപടി സ്വീകരിക്കുന്നതിന് ഇത് ഏറെ സഹായമാകുമെന്ന്​ പൊലീസ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.