സമ്മാന വിതരണം

മട്ടന്നൂര്‍: പഴശ്ശിരാജ ദിനാചരണത്തി​ൻെറ ഭാഗമായി മട്ടന്നൂര്‍ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ജില്ലതല ലേഖനം, കവിത, ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു വിതരണം ചെയ്തു. വി.എന്‍. സത്യേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പി. കുഞ്ഞികൃഷ്ണന്‍, പി.കെ. ഗോവിന്ദന്‍, മനോജ് കുമാര്‍ പഴശ്ശി, കെ. ജോയ് കുമാർ, ശിവപ്രസാദ് പെരിയച്ചൂര്‍ എന്നിവര്‍ സംസാരിച്ചു. ലേഖന മത്സരത്തില്‍ പി.എം. സജിത്ത് കുമാര്‍ ഒന്നാം സ്ഥാനവും മുഹമ്മദ് അജ്മല്‍ രണ്ടാം സ്ഥാനവും നേടി. കവിത രചനയില്‍ ജിജേഷ് കൊറ്റാളി ഒന്നാം സ്ഥാനം നേടിയപ്പോള്‍ പ്രദീപന്‍ കടേപ്രം, കെ.എം. സരസ്വതി എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ലേഖന മത്സരം ജൂനിയറില്‍ ഇ. ശ്രീലക്ഷ്മിയും പെയിൻറിങ്ങില്‍ ആദിദ് രാജേഷും ഒന്നാംസ്ഥാനം കരസ്ഥമാക്കി. പെന്‍സില്‍ ഡ്രോയിങ്ങില്‍ എം. അനൂപക്ക്​ ഒന്നാം സ്ഥാനം ലഭിച്ചു. ഭാഗ്യനാഥിനാണ് രണ്ടാം സ്ഥാനം. പെയിൻറിങ്ങില്‍ പി.പി. അദ്വൈതിന് ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ കെ.എം. ജഗന്നാഥ്, ശ്രദ്ധ പ്രകാശന്‍ എന്നിവര്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.