കോളയാട്: ഏഴു വാർഡുകളിൽ സംരക്ഷണമൊരുക്കാൻ കോടതി ഉത്തരവ്​

പേരാവൂർ: കോളയാട് പഞ്ചായത്തിലെ ഏഴ് വാർഡുകളിൽ പൊലീസ് സംരക്ഷണവും വിഡിയോ കാമറ റെക്കോഡിങ്ങും ഒരുക്കാൻ ഹൈകോടതി ഉത്തരവ്​. പേരാവൂർ ബ്ലോക്ക്​ കോളയാട്, ആലച്ചേരി ഡിവിഷനുകളിലെ സ്ഥാനാർഥികളായ എം.ജെ. പാപ്പച്ചൻ, രൂപ വിശ്വനാഥൻ എന്നിവർ നൽകിയ ഹരജിയിലാണ് കോടതി വിധി. ആര്യപ്പറമ്പ്, വായന്നൂർ, നിടുംപുറംചാൽ, കൊമ്മേരി, കക്കംതോട്, കോളയാട്, പാടിപ്പറമ്പ് എന്നീ വാർഡുകളും ആലച്ചേരി ഡിവിഷനിൽ ഉൾപ്പെടുന്ന പേരാവൂർ പഞ്ചായത്തിലെ കോട്ടുമങ്ങ വാർഡിലെ പോത്തുകുഴി ബൂത്തിലുമാണ് പൊലീസ് സംരക്ഷണം ഏർപ്പെടുത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.