പ്രശ്നസാധ്യത ബൂത്തുകളിൽ വെബ്കാസ്​റ്റ്​

പുതിയതെരു: 785 പ്രശ്നസാധ്യത ബൂത്തുകളിൽ കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തിയിലെ ബൂത്തുകളും. ഇവിടെ വെബ്കാസ്​റ്റ്​ സംവിധാനം ഏർപ്പെടുത്തും. പാമ്പുരുത്തി എ.യു.പി സ്കൂളിൽ സ്ഥിതി ചെയ്യുന്ന രണ്ട് ബൂത്തുകളിലാണ് പ്രശ്നസാധ്യത. കൂടാതെ മയ്യിൽ പഞ്ചായത്തിലെ ഏഴ്​ ബൂത്തുകളും കുറ്റ്യാട്ടൂർ പഞ്ചായത്തിലെ 10 ബൂത്തുകളും നാറാത്ത് പഞ്ചായത്തിലെ 11 ബൂത്തുകളും മലപ്പട്ടത്തെ ഒമ്പത്​ ബൂത്തും പ്രശ്നസാധ്യത ബൂത്തായി കണ്ടെത്തി വെബ് കാസ്​റ്റ്​ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി. മുഹമ്മദ് ഷെഫീഖ് നോഡല്‍ ഓഫിസറായ ടീമിനാണ് വെബ്കാസ്​റ്റി​ൻെറ ചുമതല. ജില്ല പഞ്ചായത്ത് ഹാളില്‍ പ്രത്യേക കണ്‍ട്രോള്‍റൂം ഒരുക്കിയാണ് വെബ്കാസ്​റ്റ്​ നടപ്പാക്കുക. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ പ്രത്യേക ടീം വെബ്കാസ്​റ്റ്​ നിരീക്ഷിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.