കേന്ദ്ര ഏജൻസികൾ വേട്ടയാടിയിട്ടും കോൺഗ്രസ് കണ്ടില്ലെന്ന് നടിക്കുന്നു - മന്ത്രി ഇ.പി. ജയരാജൻ

തളിപ്പറമ്പ്: രാജ്യം മുഴുവനും കോൺഗ്രസിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ വേട്ടയാടിയിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ബി.ജെ.പിയെ പ്രതിരോധിക്കാൻ ശേഷിയില്ലാത്തവരായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം വിമർശിച്ചു. ആന്തൂർ നഗരസഭ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം അയ്യങ്കോലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബി.ജെ.പി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിലെ എം.എൽ.എമാരെ വരുതിയിലാക്കുകയാണ്. കോൺഗ്രസ് എം.എൽ.എമാരെ പണം കൊടുത്ത് രാജിവെപ്പിക്കുന്നു. പല പ്രമുഖ നേതാക്കളും രക്ഷയില്ലാതെ ബി.ജെ.പിയിലേക്ക് പോകുന്ന നിലയാണ്. രാഹുൽ ഗാന്ധിക്ക് പ്രസിഡൻറായി നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്​. നിലവാരം താഴ്ന്ന നിലയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.പി. അബ്​ദുൽ സലാം അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എം. ആമിന ടീച്ചർ, പി.കെ. ശ്യാമള, കെ. സന്തോഷ്, പി. മുകുന്ദൻ, സി. അശോക് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.