വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി

കുറ്റ ്യൂട്ടൂർ: യു.ഡി.എഫ് സ്ഥാനാർഥി കെ. സുനിത്തി​ൻെറ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇ.കെ. ഹാരിസിനെ പള്ളിയത്തെ . സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ 20ഓളം പേരാണ്​ ഭീഷണിപ്പെടുത്തിയത്​. യു.ഡി.എഫിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങരുതെന്നും പോളിങ്​ സ്​റ്റേഷ​ൻെറ സമീപത്തു പോലും തെരഞ്ഞെടുപ്പ് ദിവസം കണ്ടുപോകരുതെന്നും ഭീഷണിപ്പെടുത്തിയതായി ഹാരിസും സ്ഥാനാർഥി സുനിത്തും മയ്യിൽ സി.ഐക്കും ജില്ല പൊലീസ്​ മേധാവിക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയിൽ പറയുന്നു. കുറ്റ ്യാട്ടൂർ പഞ്ചായത്ത്​ 12ാം വാർഡ് ചെമ്മാടത്താണ്​ കെ. സുനിത്ത് മത്സരിക്കുന്നത്​. ഹാരിസിൻ്റെ വീട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ കെ.എം. ശിവദാസൻ, യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ഹാഷിം എളമ്പയിൽ, സ്ഥാനാർഥി കെ. സുനിത്ത്, കോൺഗ്രസ് നേതാവ് വി. പത്മനാഭൻ മാസ്​റ്റർ തുടങ്ങിയവർ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.