വാഷും ചാരായവും പിടികൂടി

കേളകം: വീട്​ കേന്ദ്രീകരിച്ചു ചാരായ നിർമാണം നടത്തിയ കേളകം വെള്ളൂന്നി സ്വദേശിയെ പേരാവൂർ എക്സൈസ് സംഘം പിടികൂടി. 50 ലിറ്റർ വാഷും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ഇയാളുടെ താമസ സ്ഥലത്തുനിന്ന്​ കണ്ടെടുത്തു. പൊരുന്നൻ വീട്ടിൽ പി.കെ. സജിക്കെതിരെയാണ് (40) കേസെടുത്തത്. എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്തി​ൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻറിവ് ഓഫിസർമാരായ എൻ. പത്മരാജൻ, കെ. ഉമ്മർ, ഐ.ബി പ്രിവൻറിവ് ഓഫിസർ ഒ. നിസാർ, സിവിൽ എക്സൈസ് ഓഫിസർമാരായ പി. വിജയൻ, സതീഷ്, സി.പി. ഷാജി, കെ. ശ്രീജിത്ത്‌, വനിത സിവിൽ എക്‌സൈസ് ഓഫിസർ കെ.കെ. അമൃത, എക്സൈസ് ഡ്രൈവർ എം. ഉത്തമൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.