സങ്കര ചികിത്സ: ഡോക്​ടർമാരുടെ പണിമുടക്ക് പൂർണം

പയ്യന്നൂർ: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ ഇന്ത്യൻ മെഡിസിൻ പുറപ്പെടുവിച്ച ആയുർവേദ സങ്കര ചികിത്സ വിജ്ഞാപനത്തിനെതിരെ ദേശവ്യാപകമായി ഡോക്ടർമാർ ക്ലിനിക്കുകൾ അടച്ചു പ്രതിഷേധിച്ചു. സമരത്തി​ൻെറ ഭാഗമായി ഇന്ത്യൻ ഡൻെറൽ അസോസിയേഷൻ കോസ്​റ്റൽ മലബാർ ബ്രാഞ്ചി​ൻെറയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പയ്യന്നൂർ ബ്രാഞ്ചി​ൻെറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി പയ്യന്നൂർ ഗവ. ആശുപത്രി പരിസരത്ത് ഇന്ത്യൻ ഡൻെറൽ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡൻറ്​ ഡോ. സന്തോഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പയ്യന്നൂർ പഴയ ബസ് സ്​റ്റാൻഡ് പരിസരത്ത് നടന്ന സമാപന യോഗത്തിൽ ഐ.എം.എ സംസ്ഥാന സമിതി അംഗം ഡോ. കെ.വി. ബാബു, ഐ.ഡി.എ കേരള സംസ്ഥാന വൈസ് പ്രസിഡൻറ്​ ഡോ. അഹമ്മദ് ഷാഫി, ഐ.എം.എ പയ്യന്നൂർ ശാഖ മുൻ പ്രസിഡൻറ്​ ഡോ. വി.സി. രവീന്ദ്രൻ, സെക്രട്ടറി ഡോ. കൃഷ്ണാനന്ദ ഹൊള്ള, ഐ.ഡി.എ കോസ്​റ്റൽ മലബാർ ബ്രാഞ്ച് സെക്രട്ടറി ഡോ. ടി. പ്രഭാത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.