പയ്യന്നൂരിൽ തോക്കും തിരകളും കണ്ടെത്തിയ സംഭവം; ഒരാൾ പിടിയിൽ

പയ്യന്നൂർ: അന്നൂരിൽ റോഡരികിൽ നിന്ന് തോക്കും തിരകളും കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഒരാളെ അറസ്​റ്റുചെയ്തു. പാടിയോട്ട്ചാൽ ​വങ്ങാട് സ്വദേശിയും ലോഡിങ്​ തൊഴിലാളിയുമായ ടി.കെ. രഞ്ജിത്തിനെ (30)യാണ് എസ്.ഐ ഷറഫുദ്ദീൻ അറസ്​റ്റുചെയ്തത്. കഴിഞ്ഞ ഒക്ടോബർ 18ന് രാവിലെ അന്നൂർ കാറമേൽ പീപ്ൾസ് ക്ലബിന് സമീപത്തെ റോഡരികിൽ ഒരുബാഗിനുള്ളിലാണ് തോക്കും തിരകളും കണ്ടെത്തിയത്. ഫോറൻസിക് വിദഗ്‌ധരുടെ പരിശോധനയിൽ ഒരു വെടി മാത്രം പൊട്ടിച്ച 12 ബോറി​ൻെറ പുതിയ നാടൻ പിസ്​റ്റളാണിതെന്നും ലോഡുചെയ്ത നിലയിലല്ലായിരുന്നുവെന്നും കണ്ടെത്തി. തോക്കിനോടൊപ്പം 12 തിരകളും ഉണ്ടായിരുന്നു. സമീപത്തെ നിരീക്ഷണ കാമറകൾ പരിശോധനക്ക്​ വിധേയമാക്കി നീങ്ങിയ പൊലീസി​ൻെറ അന്വേഷണം പ്രതികളിലേക്കെത്തിയ ഘട്ടത്തിൽ രഞ്ജിത്തും കൂട്ടുപ്രതിയും മുങ്ങുകയായിരുന്നു. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് ഊർജിത ശ്രമം ആരംഭിച്ചതോടെ രഞ്ജിത്ത് മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചു. കോടതി നിർദേശ പ്രകാരം കേസ് ഫയലുകൾ പൊലീസ് കോടതിയിൽ ഹാജരാക്കി. പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടതി​ൻെറ അടിസ്ഥാനത്തിൽ എത്തിയപ്പോൾ പൊലീസ് അറസ്​റ്റ്​ രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കേസിലെ കൂട്ടുപ്രതിയായ തളിപ്പറമ്പ് സ്വദേശി ഒളിവിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.