സ്ഥാനാർഥികൾക്ക് പൊലീസ് സംരക്ഷണത്തിന്​ ഹൈകോടതി ഉത്തരവ്​

കൂത്തുപറമ്പ്: മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന വേങ്ങാട് ഗ്രാമപഞ്ചായത്തിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർഥികൾക്കും ഏജൻറുമാർക്കും കൂടി പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവ്. ഒന്നാം വാർഡ് പട്ടത്താരിയിലെ സക്കറിയ മാസ്​റ്റർ, രണ്ടാം വാർഡ് കല്ലായിയിലെ എൻ.സി. ലീന, ഇരുപതാം വാർഡ് പടുവിലായിയിലെ ആലോറ മധുസൂദനൻ, വാർഡ് 21 തട്ടാരിയിൽ മത്സരിക്കുന്ന മനോജ് അണിയാരം, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വേങ്ങാട് ഡിവിഷനിലെ കെ. രേവതി തുടങ്ങിയവരാണ് ഹൈകോടതിയെ സമീപിച്ച് സംരക്ഷണം ആവശ്യപ്പെട്ടത്. ഉത്തരവി​ൻെറ പകർപ്പ് ജില്ല പൊലീസ് മേധാവിക്കും കൂത്തുപറമ്പ് ഇൻസ്പെക്ടർക്കും കൈമാറി. യു.ഡി.എഫ് സ്ഥാനാർഥികളെയും ഏജൻറുമാരെയും പ്രവർത്തകരെയും ഭീഷണിപ്പെടുത്താനും ആക്രമിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനാർഥികൾ കോടതിയെ സമീപിച്ചത്. നേരത്തെ ഇതേ പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിൽ പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.