വധശ്രമക്കേസിൽ പ്രതികൾക്ക് ഒരുവർഷം തടവ്

തലശ്ശേരി: യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ രണ്ട് പ്രതികൾക്ക് ഒരുവർഷം തടവ്. ഒന്നാം പ്രതി സിജിൻ മാത്യു പുഞ്ചായിൽ, രണ്ടാം പ്രതി അനീഷ് കാരക്കാട്ട് എന്നിവരെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ബാബു എന്ന ജോർജ് എബ്രഹാമിനെയാണ് പ്രതികൾ കുത്തിപ്പരിക്കേൽപിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി. അജയൻ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.