ഇ.ഡിയെ ഉപയോഗിച്ച് വികസനം അട്ടിമറിക്കാൻ ശ്രമം -മന്ത്രി എം.എം. മണി

തളിപ്പറമ്പ്: ആർ.എസ്.എസും ബി.ജെ.പിയും ഇ.ഡിയെ ഉപയോഗിച്ച് സംസ്ഥാന സർക്കാറി​ൻെറ വികസന പ്രവർത്തനം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി എം.എം. മണി. ഏഴാംമൈലിൽ എൽ.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലീഗിനെയും ഇസ്​ലാമിക വർഗീയ സംഘടനകളെയും കൂട്ടുപിടിച്ചാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിന് ഇറങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. സന്തോഷ്, പി. കുഞ്ഞിരാമൻ, ടി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.