നേതാക്കളെത്തി; ആവേശമായി യു.ഡി.എഫ് പ്രചാരണം

തലശ്ശേരി: തെരഞ്ഞെടുപ്പിന് നാലുദിവസം മാത്രമിരിക്കെ, നേതാക്കൾ എത്തിയതോടെ യു.ഡി.എഫ് കേന്ദ്രങ്ങളിൽ പ്രചാരണത്തിന് ആവേശമേറി. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പളളി രാമചന്ദ്രനും കെ. സുധാകരൻ എം.പിയുമാണ് ബുധനാഴ്ച തലശ്ശേരിയിലെത്തിയത്. രാവിലെ ഒമ്പതരക്ക് തലശ്ശേരിയിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ എം.എം റോഡിലെ എൽ.എസ്. പ്രഭു മന്ദിരത്തിൽ യു.ഡി.എഫ് കുടുംബസംഗമത്തിൽ പ​െങ്കടുത്തു. ഇവിടെ മാധ്യമ പ്രവർത്തകരുമായി സംവദിച്ച ശേഷമാണ് മുല്ലപ്പളളി സംഗമത്തിനെത്തിയത്. ഒരുമണിക്കൂേറാളം ചെലവഴിച്ച ശേഷം മടങ്ങി. ഇൗ സമയം കെ. സുധാകരൻ എം.പിയും യു.ഡി.എഫ് കുടുംബസംഗമങ്ങളിൽ പ​െങ്കടുക്കാൻ തലശ്ശേരിയിലെത്തിയിരുന്നു. സി.പി.എമ്മും ബി.ജെ.പിയും ഈ തെരഞ്ഞെടുപ്പിൽ ധാരണയിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മലപ്പുറത്തും കണ്ണൂരിലും ഈ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ധാരണയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്ര​ൻെറ പ്രസ്താവനക്ക് മറുപടി അർഹിക്കുന്നില്ലെന്നും മറുപടി പറയേണ്ടവർക്ക് തക്കസമയത്ത് മറുപടി നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. യു.ഡി.എഫിന് ഈ തെരഞ്ഞെടുപ്പിൽ തികഞ്ഞ ശുഭ പ്രതീക്ഷയാണുള്ളത്. വോട്ടർമാർക്കിടയിൽ ആവേശകരമായ പ്രതികരണമാണ് കാണാൻ കഴിയുന്നത്. ജനം ഒരു മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുകയാണ്. അതിനാൽ യു.ഡി.എഫ് റെക്കോഡ് ഭൂരിപക്ഷം നേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നാലഞ്ച് ദിവസമായി മുഖ്യമന്ത്രി പിണറായി വിജയൻ അജ്ഞാത വാസത്തിലാണ്. കേരള ചരിത്രത്തിൽ ഇത് അത്യപൂർവ സംഭവമാണ്. ഇ.എം.എസ്, ഇ.കെ. നായനാർ ഉൾപ്പെടെയുള്ള മുൻ മുഖ്യമന്ത്രിമാർ തെരഞ്ഞെടുപ്പ് വേളയിൽ സജീവമായി പ്രത്യക്ഷപ്പെട്ടെങ്കിലും പിണറായി പ്രചാരണ പ്രവർത്തനങ്ങളിൽനിന്നും മാറിനിൽക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അഡ്വ. പി.എം. നിയാസ്, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, അഡ്വ. പി.വി. സൈനുദ്ദീൻ, വി.എ. നാരായണൻ, അഡ്വ. കെ.എ. ലത്തീഫ്, അഡ്വ. സി.ടി. സജിത്ത്, വി. രാധാകൃഷ്ണൻ, എം.പി. അരവിന്ദാക്ഷൻ, മണ്ണയാട് ബാലകൃഷ്ണൻ, എം.പി. അസൈനാർ, എൻ. മഹമൂദ് എന്നിവർ പങ്കെടുത്തു. വടക്കുമ്പാട് ഗുംട്ടി, മഠത്തുംഭാഗം, മൂഴിക്കര, പെരിങ്ങാടി മങ്ങാട് എന്നിവിടങ്ങളിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമത്തിൽ കെ. സുധാകരൻ സംസാരിച്ചു. പടം.....TLY MULLAPALLY................തലശ്ശേരിയിലെ യു.ഡി.എഫ് കുടുംബസംഗമത്തിൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പളളി രാമചന്ദ്രൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.