ജനകീയ കൂട്ടായ്മയിൽ റോഡൊരുങ്ങി

പാനൂർ: രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ റോഡ്​ യാഥാർഥ്യമായതി​ൻെറ ആഹ്ലാദത്തിലാണ് ഒരു പ്രദേശം. പാനൂർ ടൗണിനടുത്തുള്ള അങ്ങാടീൻറവിട താഴെവയൽ പ്രദേശത്തെ ജനങ്ങളാണ് കൂട്ടായ്​മയിൽ റോഡൊരുക്കിയത്. പാനൂർ നഗരസഭയെയും മൊകേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് റോഡ് യാഥാർഥ്യമായത്. പാനൂർ ടൗണിനടുത്തുള്ള അങ്ങാടിതാഴ വയൽ ഭാഗത്തുകൂടി ഒരു കിലോമീറ്ററോളം ദൂരത്തിലാണ് റോഡ്. രണ്ട് ഓവുചാലും രണ്ട് പാലവും നിർമിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ഇനി മുതൽ ഈ ഭാഗത്തുകൂടി പാനൂർ -കൂത്തുപറമ്പ് റോഡിലെ വള്ളങ്ങാട് നേതാജി വായനശാല ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. പ്രദേശത്തെ പ്രവാസിയായ പാനൂർപീടികയിൽ സുബൈറാണ് ലോക്ഡൗൺ കാലത്ത് റോഡ് എന്ന ആശയം മുന്നോട്ടുവെച്ചത്. രണ്ടു പതിറ്റാണ്ട് മു​േമ്പ റോഡിനായി പരിശ്രമം തുടങ്ങിയെങ്കിലും വയൽ ഭാഗത്തുള്ള സ്ഥലവാസികളുടെ എതിർപ്പിനെ തുടർന്ന് തുടർപ്രവൃത്തി നടത്താൻ കഴിഞ്ഞിരുന്നില്ല. പ്രദേശവാസികൾ ഒന്നടങ്കം മുന്നിട്ടിറങ്ങിയതോടെ സ്വപ്നസാഫല്യമായി. അശോകൻ പറമ്പത്ത്, സുരൻ തളത്തിൽ, കെ. മുകുന്ദൻ, അശോകൻ ആയാടത്തിൽ, കെ.കെ. ദാസൻ, ചാത്തോത്ത്ബാബു എന്നിവരും നേതൃത്വം നൽകി. പ്രദേശത്തെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ നിർമാണ പ്രവ​ൃത്തിയിൽ പങ്കാളികളായി. റോഡ് കോൺക്രീറ്റോ ടാറിങ്ങോ നടത്തിയാൽ പാനൂർ ടൗൺ ഉപയോഗിക്കാതെ റിങ് റോഡാക്കി ഉപയോഗിക്കാൻ സാധിക്കും. ഇതുവഴി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും സാധിക്കുമെന്ന്​ നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.