അനുമതിയില്ലാതെ റോഡ് നവീകരിച്ചത്​ കോടതി തടഞ്ഞു

ആലക്കോട്: അനുമതിയില്ലാതെ സ്ഥലം ​ൈകയേറി റോഡ് നവീകരിക്കുന്നതിനെതിരെ നൽകിയ പരാതിയിൽ കോടതിയുടെ നിരോധന ഉത്തരവ്. ചാണോക്കുണ്ട് തടിക്കടവ് റോഡിൽ കുട്ടിക്കരി ഭാഗത്തെ 99 മീറ്റർ റോഡ് നവീകരണമാണ് തളിപ്പറമ്പ് മുൻസിഫ് കോടതി തടഞ്ഞത്. ത​ൻെറ അനുമതിയില്ലാതെ സ്ഥലം ​ൈകയേറി ഗേറ്റും മതിലും തകർത്ത്​ റോഡ് നവീകരിച്ചതിനു പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്കും എതിരെയാണ് സ്ഥലമുടമ ബെന്നി മേലേടത്ത് പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.